തിരുവനന്തപുരം: സംസ്ഥാനത്ത് ഒൗദ്യോഗികമായി സ്ഥിരീകരിച്ച കോവിഡ് മരണങ്ങള് 1000 പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന ജില്ലയിലാണ്. 308 പേരാണ് ഇതുവരെ മരിച്ചത്. തൊട്ടടുത്ത മലപ്പുറത്ത് 100 മരണങ്ങളാണ് ഇതുവരെയുണ്ടായത്. മറ്റ് ജില്ലകളിലെല്ലാം മരണസംഖ്യ 100 ല്‍ താഴെയാണ്. ഏറ്റവും കുറവ് മരണങ്ങളുള്ളത് വയനാട്, ഇടുക്കി ജില്ലകളിലാണ്, അഞ്ചുവീതം.
മരിച്ചവരില്‍ 2.7 ശതമാനം മാത്രമാണ് യാത്രാ പശ്ചാത്തലമുള്ളവര്‍. 97.3 ശതമാനവും സമ്പര്‍ക്കരോഗികളാണ്. 71.78 ശതമാനം പേര് 60 വയസ്സിന് മുകളിലുള്ളവരാണ്. 41നും 59നും മധ്യേ പ്രായമുള്ളവര്‍ 23.63 ശതമാനം. 19-40 പ്രായപരിധിയിലുള്ളവര്‍ 19 ശതമാനമാണ്. 17 വയസ്സില്‍ താഴെയുള്ള അഞ്ചുപേരും ഇക്കാലയളവില്‍ മരിച്ചു.
സെപ്റ്റംബര്‍ ഒന്നിനു ശേഷം ഇതുവരെ (41 ദിവസങ്ങള്‍ക്കിടെ) 705 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ജൂലൈ 22 നും ഒക്േടാബര്‍ അഞ്ചിനുമിടയില്‍ മരിച്ച 85 പേരുടെ സാമ്പിളുകള്‍ പോസിറ്റിവായിട്ടുണ്ടെങ്കിലും ഇവരുടെ മരണകാരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള െഡത്ത് ഒാഡിറ്റ് കമ്മിറ്റിയുടെ വിദഗ്ധ പരിശോധനക്കു ശേഷമേ ഒൗദ്യോഗികമായി സ്ഥിരീകരിക്കൂ.