ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണം സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹർജി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഹർജിക്കാരിയും പൊതുപ്രവർത്തകയുമായ പുനീത് കൗർ ധാൻഡെയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
ബോംബെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സുശാന്തിന്റെയും ദിശയുടെയും മരണം തമ്മിൽ ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. ജൂൺ എട്ടിനാണ് മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് വീണ് ദിശ സാലിയൻ മരിച്ചത്. ജൂൺ പതിനാലിന് സുശാന്തിനെ ഫ്‌ളാറ്റിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.