കാർഷിക നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ആർ.ജെ.ഡി- എം.പി മനോജ് ഖവമ, ഡി.എം.കെ-എം.പി തിരുച്ചി ശിവ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് നടപടി. സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് തിരുച്ചി ശിവയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.