ബെയ്റൂത്ത് സ്ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസുകാരിയ്ക്ക് കൃത്രിമ കണ്ണ് നൽകി യുഎഇ. സിറിയൻ സ്വദേശിനിയായ സമ എന്ന പെൺകുട്ടിയ്ക്കാണ് യുഎഇ കൃത്രിമ കണ്ണ് വച്ച് നൽകിയത്.
ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് വീട്ടിലെ ജനൽചില്ലുകൾ തകർന്ന് സമയുടെ കണ്ണിലേക്ക് തുളച്ചുകയറുകയായിരുന്നു. തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സമയ്ക്ക് ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്സണും സുപ്രിം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സുപ്രിം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിനെ തുടർന്നാണ് കാഴ്ച തിരിച്ചു കിട്ടിയത്.
മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യു.എ.ഇയോട് നന്ദി അറിയിച്ചു.