യുവന്‍്റസിന്‍്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്. പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നു എന്നും ഫെഡറേഷന്‍ പറഞ്ഞു. താരം ഐസൊലേഷനിലാണ്. ഇതോടെ ബുധനാഴ്ച സ്വീഡനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിന്ന് താരം പുറത്തായി.

ക്രിസ്ത്യാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ താരങ്ങള്‍ ഒരു തവണ കൂടി കൊവിഡ് ടെസ്റ്റ് നടത്തും.