ലെബക്ക് : മാർത്തോമ്മ സഭയുടെ മുൻ കൗൺസിൽ അംഗവും, നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മുൻ ട്രഷറാറും, അത്മായ നേതാക്കളിൽ പ്രമുഖനും ആയിരുന്ന ഹരിപ്പാട് കാർത്തികപ്പള്ളി പാണ്ടിയാലക്കൽ പരേതനായ ഡോ.ജോൺ പി.ലിങ്കൺന്റെ മകൻ ഡോ.എബ്രഹാം സുനിൽ ലിങ്കൺ (47) നിര്യാതനായി.
പ്രമുഖ ന്യുറോളജി സ്പെഷ്യലിസ്റ്റ് ഡോ.ആനി ലിങ്കൺ ആണ് മാതാവ്. ഹ്യുസ്റ്റണിൽ ഉള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഹെൽത്ത് ആൻഡ് സയൻസ് സെന്ററിൽ ന്യുറോളജി ഡിപ്പാർട്ട്മെന്റിൽ പ്രൊഫസർ ആയ ഡോ.ജോൺ അനിൽ ലിങ്കൺ സഹോദരനും, ലീന റെയ്ച്ചൽ റോ (ലെബക്ക്) സഹോദരിയും ആണ്.
ഒക്ടോബർ 17 ശനിയാഴ്ച്ച ഉച്ചക്ക് 12.30 മുതൽ 1.30 മണി വരെ ലെബക്ക് ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (101 E 81st Street, Lubbock, Texas 79404 ) പൊതുദർശനവും, തുടർന്ന് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം റെസ്റ്റ് ഹെവെൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (5740 West 19th Street, Lubbock, TX 79407) സംസ്കാരം നടത്തപെടുന്നതാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയപ്പെട്ടാണ് സംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത് എന്ന് ഇടവക വികാരി റവ.സോനു വർഗീസ് അറിയിച്ചു. സംസ്കാര ശുശ്രുഷകൾ Unitedmedialive.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
ലീന റെയ്ച്ചൽ റോ : 806 438 6051