കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്‌നാട് സ്വദേശി അബ്ദുൾ ഗഫൂർ മൊഹിദ്ദീനെയാണ് കസ്റ്റഡിയിൽ എടുത്തത്.

ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 158 ഗ്രാം സ്വർണ്ണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 8 ലക്ഷത്തോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.