ദുബായ്: രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. നിശ്ചിത 20 ഓവറില്‍ 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഓപ്പണര്‍മാരായ ബെന്‍ സ്റ്റോക്സും(41) ജോസ് ബട്ലറും(22) രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. 3 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം വേര്‍പിരിഞ്ഞത്. സ്റ്റീവ് സ്മിത്ത്(1) നിലയുറപ്പിക്കും മുന്‍പേ മടങ്ങി. മലയാളി താരം സഞ്ജു സാംസണ്(25) പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോബിന് ഉത്തപ്പ 27 പന്തില്‍ 32 റണ്‍സ് എടുത്തു.
ഡല്‍ഹിക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ, ആന്റിച്ച് നോര്‍ച്ചെ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. കാഗിസോ റബാഡ, രവിചന്ദ്രന്‍ അശ്വിന്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.