തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസി​െന്‍റ റിപ്പോര്‍ട്ട്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന്​ ജോസ്​ കെ.മാണി. ഇപ്പോള്‍ പുറത്ത്​ വന്ന റിപ്പോര്‍ട്ട്​ പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ജോസ്​ കെ.മാണി പറഞ്ഞു. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന്​ ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന്​ കുത്തിയെന്ന്​ ജോസ്​ കെ.മാണി ആരോപിച്ചിരുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.

ചില സ്വകാര്യ ചാനലുകളാണ്​ കേസുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസ്​ അന്വേഷണ റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക്​ പിന്നില്‍ രമേശ്​ ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. അടൂര്‍ പ്രകാശിനും ജോസഫ്​ വാഴയ്​ക്കനും ഇതില്‍ പങ്കാളികളായി. ആര്‍.ബാലകൃഷ്​ണപിള്ളയും പി.സി ജോര്‍ജും ഗൂഢാലോചനയില്‍ പ​ങ്കെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്​.

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ 2014ല്‍ കെ.എം.മാണി സി.എഫ്​ തോമസിനെ ചെയര്‍മാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമീഷ​േന്‍റതെന്ന്​ അവകാശപ്പെടുന്ന റിപ്പോര്‍ട്ടാണ്​ ഇപ്പോള്‍ പുറത്ത്​ വന്നിരിക്കുന്നത്​.