ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി കടന്നു.40,264,219പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 30,108,034 പേര് രോഗമുക്തി നേടി. 1,118,167 പേര് വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.ആഗോളതലത്തില്‍ 9,038,018 പേര് വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 71,972 പേരുടെ നില അതീവ ഗുരുതരമാണ് .
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്സിക്കോ, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ഇറാന്, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ലുള്ളത്.
അമേരിക്കയില്‍ 83 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,24,730 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.ബ്രസീലില്‍ ഇതുവരെ 52,35,344 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,53,905 പേര് മരിച്ചു. 46 ലക്ഷത്തിലധികം പേര് രോഗമുക്തി നേടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുകയാണ്. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.കഴിഞ്ഞദിവസം 15,099 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. മരണം 1.15 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 61,871 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.