അമേരിക്കയില്‍ കോവിഡ് മരണം 2.25 ലക്ഷം കടന്നു.അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 84 ലക്ഷം പിന്നിട്ടു. 2,25,198 പേര് മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം അമ്പത്തി നാല് ലക്ഷം കടന്നു.
കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്സി എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറെയുള്ളത്.കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള ആദ്യ 10 സംസ്ഥാനങ്ങളില്‍ രണ്ടു ലക്ഷത്തിനും മുകളിലാണ് വൈറസ് ബാധ. 17 സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണ്.