തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ഡിപ്പോ എന്‍ജിനിയറെ സ്ഥലംമാറ്റി . എറണാകുളം ഡിപ്പോ എന്‍ജിനിയര്‍ പി.പി. മാര്‍ട്ടിനെയാണ് സിഎംഡി ബിജുപ്രഭാകറിന്റെ ഉത്തരവ് പ്രകാരം സുല്‍ത്താന്‍ ബത്തേരി യൂണിറ്റിലേക്കു മാറ്റിയത്.
പകരം സുല്‍ത്താന്‍ ബത്തേരി ഡിപ്പോ എന്‍ജിനിയര്‍ പി.എം. ബിജുവിനെ എറണാകുളം ഡിപ്പോയിലേക്കും നിയമിച്ചു. കോവിഡ് കാലത്ത് ബസുകള്‍ സര്‍വീസ് നടത്താത്തതുമൂലം ഡിപ്പോകളിലും ഗാരേജുകളിലും കിടക്കുന്ന അവസ്ഥയില്‍ മൂന്നു ദിവസം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും യഥാസമയം ചലിപ്പിച്ച് വര്‍ക്കിംഗ് കണ്ടീഷനില്‍ നിലനിര്‍ത്തണമെന്നു സിഎംഡി നിര്‍ദ്ദേശിച്ചിരുന്നു .
എന്നാല്‍ എറണാകുളത്തെ ഡിപ്പോയോടു ചേര്‍ന്നുള്ള ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ വള്ളികള്‍ പടര്‍ന്നുപിടിച്ച് കാടു കയറിയ അവസ്ഥയിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിപ്പോ എന്‍ജിനിയറുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായി കണ്ടെത്തിയിരുന്നു