ന്യൂയോർക്ക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഒക്ടോബർ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കു.
ഡൽഹിയിൽ പോംപെയും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് ടി. എസ്പെറും മൂന്നാമത് യുഎസ്-ഇന്ത്യ മന്ത്രിതല വാർഷിക ചർച്ചയിൽ പങ്കെടുക്കും. നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിലുമാണ് യുഎസ് നേതൃത്വം ചർച്ചയിൽ ശ്രദ്ധയൂന്നുക.
തുടർന്ന് പോംപെയോ ഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് യാത്ര ചെയ്യും. സ്വതന്ത്ര ഇൻഡോ-പസിഫിക് മേഖല ഉറപ്പ് വരുത്തുന്നതിനായി അമേരിക്കയുടെയും ശ്രീലങ്കയുടെയും പൊതു ലക്ഷ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈയവസരം വിനിയോഗിക്കും.
തുടർന്നു മാലിയിൽ എത്തുന്ന പോംപെയോ അമേരിക്കയും മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ മുതൽ ഭീകരതക്കെതിരെയുള്ള പോരാട്ടം വരെ നീളുന്ന വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ചർച്ചകള്‍ നടത്തും.