ഐപിഎൽ 13ആം സീസണിലെ 41ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ രോഹിതിനു പകരമാണ് കീറോൺ പൊള്ളാർഡ് മുംബൈയെ നയിക്കുന്നത്. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.
മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുക. പരുക്കേറ്റ രോഹിതിനു പകരം സൗരഭ് തിവാരി കളിക്കും. ചെന്നൈ സൂപ്പർ കിംഗ്സിൽ മൂന്ന് മാറ്റങ്ങളുണ്ട്. കേദാർ ജാദ, പീയുഷ് ചൗള, ഷെയിൻ വാട്സൺ എന്നിവർക്കു പകരം ഇമ്രാൻ താഹിർ എൻ ജഗദീശൻ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക് കളിക്കും.