ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുക 26,000 വോളന്റിയര്‍മാരില്‍. ഇന്ത്യയിലെ 25 കേന്ദ്രങ്ങളിലാണു മൂന്നാം ഘട്ട പരീക്ഷണം. ഇതിനായി ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്.വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ കമ്പനി ഡി.ജി.സി.ഐയ്ക്ക് കൈമാറിയിരുന്നു. ഇതിനു പുറമേ കൊറോണ വാക്സിന്‍ രണ്ടിനം മൃഗങ്ങളില്‍ പരീക്ഷിച്ചതിന്റെ വിവരങ്ങളും കമ്പനി കൈമാറായതായി ഡി.ജി.സി.ഐ. വിദഗ്ധസമിതി വ്യക്തമാക്കി.