കൊച്ചി: മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റമെന്റ് മാനേജുമെന്റിന്റെ ഓപണ്‍ എന്‍ഡഡ് മള്‍ട്ടി കാപ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് ഫോക്കസ്ഡ് ഇക്വിറ്റി യോജനയുടെ പുതിയ പദ്ധതി ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്‍പതു വരെ നടക്കും.വിവിധ വിഭാഗങ്ങളിലുള്ള പരമാവധി 30 ഓഹരികളിലാവും പദ്ധതിയുടെ നിക്ഷേപം. കുറഞ്ഞത് 65 ശതമാനം മുതല്‍ 100 ശതമാനം വരെയാവും ഓഹരികളിലെ നിക്ഷേപം. 35 ശതമാനം വരെ കടപത്ര മേഖലകളില്‍ നിക്ഷേപിക്കാനും സാധിക്കും. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമായ ഈ പദ്ധതി താരതമ്യേന മികച്ച നഷ്ടസാധ്യത നേരിടാന്‍ കഴിയുന്ന മധ്യകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണ്.
ഇന്ത്യന്‍ സമ്പദ്ഘടനയും ഓഹരി വിപണികളും തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നും കോര്‍പറേറ്റുകളുടെ പ്രകടനം മെച്ചപ്പെടുകയാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജുമെന്റ് സിഇഒയും എംഡിയുമായ അശുതോഷ് ബിഷ്നോയ് പറഞ്ഞു. നഷ്ടസാധ്യതയെ മെച്ചപ്പെട്ട രീതിയില്‍ മറി കടന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന മധ്യകാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഓഹരി വിപണിയില്‍ എവിടെ നിന്നും നിക്ഷേപ മിശ്രിതം തെരഞ്ഞെടുക്കാനുള്ള അവസരം പദ്ധതിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.