ജുമൈറ : ദുബായിലെ ജുമൈറയിലുള്ള പാം ഫൗണ്ടൈന്‍ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടൈനെന്ന റെക്കോര്‍ഡോടെ ഗിന്നസ് ബുക്കിലിടം നേടി. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളോടെ 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഫൗണ്ടൈന്‍ ഒരുക്കിയിട്ടുള്ളത് ജുമെയ്റയിലെ ദി പോയിന്റിലാണ്. ദുബായിലുള്ള ഒരേയൊരു മള്‍ട്ടികളര്‍ ഫൗണ്ടൈനാണ് പാം ഫൗണ്ടൈന്‍.
105 മീറ്റര്‍ ഉയരത്തില്‍ വെള്ളം ചീറ്റിക്കുന്ന ഈ ഫൗണ്ടൈന്‍, 7,327 ചതുരശ്രമീറ്ററില്‍ ചിതറി വീഴും. സൗത്ത് കൊറിയയുടെ ബാന്‍പോ മൂണ്‍ലൈറ്റ് റെയിന്‍ബോ ഫൗണ്ടൈന്റെ റെക്കോര്‍ഡ് മറികടന്നാണ് പാം ഫൗണ്ടൈന്‍ ഗിന്നസ് ലോക റെക്കോര്‍ഡ്സിലിടം നേടിയത്. ദിവസവും പാം ഫൗണ്ടൈനിന്റെ മൂന്നു മിനിറ്റ് നീണ്ടുനില്‍ക്കുന്ന 20 വ്യത്യസ്ത ഷോകളായിരിക്കും ഉണ്ടായിരിക്കുക. കോവിഡ് മഹാമാരിക്കിടയില്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫൗണ്ടൈന്‍ ദുബായ് അവതരിപ്പിച്ചത്. പാം ഫൗണ്ടൈനിന്റെ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 22ന് മത്സര പരിപാടികളും സംഗീത-നൃത്ത വേദികളും സംഘടിപ്പിച്ചു.