പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ് സമരം നടത്തുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്.
ഇതില്‍ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ അമ്മയെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമക്കി . സംസ്ഥാന സര്‍ക്കാര്‍ ഈ കുടുബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .