കോട്ടയം: സംവരണ ഉത്തരവില്‍ മാറ്റം ആവശ്യപ്പെട്ട് എന്‍ എസ് എസ് മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് രം​ഗത്ത് എത്തിയത്. മുന്നാക്ക സംവരണ ഉത്തരവില്‍ മാറ്റം വേണമെന്നും,നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വരികയാണെങ്കില്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ നികത്തപ്പെടണമെന്നും എന്‍എസ്‌എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തെ എസ്‌എന്‍ഡിപിയും മുസ്ലീം ലീഗും എതിര്‍ക്കുമ്ബോഴാണ് ഉത്തരവിലെ ചില അപാകതകള്‍ ചൂണ്ടിക്കാണിച്ച്‌ എന്‍എസ്‌എസും രംഗത്തെത്തിയിരിക്കുന്നത്.