ഒരു ജീവിതകാലം മുഴുവന്‍ ഒരു സൗഭാഗ്യവും അനുഭവിക്കാന്‍ കഴിയാതെ, കാഴ്ചയ്ക്കും കേള്‍വിക്കും സംസാരശേഷിക്കുമൊക്കെ ബുദ്ധിമുട്ട് നേരിട്ട്, ചിലപ്പോള്‍ സ്വന്തം മാതാപിതാക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്ന കുട്ടികളെക്കുറിച്ചുള്ള ചിന്
പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികളാണ് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്സ് സെന്ററിനെ പറുദീസയാക്കുന്നത്. ഈ കുട്ടികളാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ വിവിധ വേദികളില്‍ കലാവതരണം നടത്തുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, എം.ആര്., ഡിപ്രഷന് മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും വിവിധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ കലാവതരണം നടത്തുന്ന എല്ലാ കുട്ടികളുടെയും ചെലവുകള്‍ ഏറ്റെടുക്കുന്നതിനും അവര്‍ക്ക് സ്റ്റൈഫന്റ് നല്കുന്നതിനുമായി നിരവധി സ്പോണ്‍സേഴ്സ് ഇതിനോടകം രംഗത്തുവന്നിട്ടുണ്ടെന്ന് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറയുന്നു.
വിസ്മയങ്ങൾ വിരിയുന്ന അത്ഭുതകുട്ടികളുടെ മാജിക്ക് കാണുവാൻ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ രെജിസ്റ്റർ ചെയ്യുകയും ഡൊണേഷൻ നൽകുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.