കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് പരസ്യ വിമര്‍ശനം ഉന്നയിച്ച മാണി സി. കാപ്പനെതിരേ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി രംഗത്ത്.
കാപ്പന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നോ എന്ന് ജോസ് ചോദിച്ചു. ഇക്കാര്യം ഇടതു മുന്നണി പരിശോധിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഇടതുമുന്നണി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.