കൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം സുരക്ഷിതമായി നിരത്തിൽ ഉപയോഗിക്കാനാവുന്ന അവസ്ഥയിലല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി ആക്രിയാക്കാൻ വാഹന വകുപ്പ് ശിപാര്‍ശ നൽകിയതായും സർക്കാർ വ്യക്തമാക്കി.