ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്. സെബി ചെയര്‍പേഴ്‌സണ്‍ ആയ ശേഷം മാധബി ബുച്ചുമായി അദാനി നടത്തിയ കൂടിക്കാഴ്ചകള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.

മാധബി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. അദാനിക്കെതിരായ അന്വേഷണത്തില്‍ മന്ദഗതി നേരിടുന്നതിന് കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയെ കുറിച്ചുള്ള വമ്പന്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.