സംസ്ഥാനത്തെ വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കൊച്ചി അന്ത്രാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരൻ്റെ തമാശ. എന്നാൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. എക്സ്-റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം (എക്സ്ബിഐഎസ്) ചെക്ക്പോസ്റ്റ് പരിശോധനയ്ക്കിടെയാണ് ഇയാളുടെ തമാശ.
ഞായറാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിനമാനത്തിൽ മുംബൈയിലേക്ക് യാത്രചെയ്യാനാണ് മനോജ് കുമാർ എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ 42 കാരനായ മനോജ് കുമാർ ബോംബ് എന്നാണ് മറുപടി നൽകിയത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
“പ്രീ എംബാർക്കേഷൻ സുരക്ഷാ പരിശോധനയ്ക്കിടെ, മനോജ് സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് ചോദിച്ചു, “എൻ്റെ ബാഗിൽ എന്തെങ്കിലും ബോംബുണ്ടോ?” ഈ പ്രസ്താവന ഉടനടി ആശങ്കയുണ്ടാക്കുകയും എയർപോർട്ട് സുരക്ഷാ ടീമിനെ വേഗത്തിൽ നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു,” കൊച്ചിൻ എയർപോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.