കുവൈത്ത് സിറ്റി കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്. കുവൈത്ത് എയര്‍വേയ്സില്‍ കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട വിമാനം കൊച്ചിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ദുബൈയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.