ന്യൂഡൽഹി: ഒളിമ്പിക്സിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന വിചിത്ര വാദവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മേധാവി സഞ്ജയ് സിങ്. 

ഗുസ്തിതാരങ്ങളുടെ പ്രതിഷേധം 15 മാസത്തോളം നീണ്ടുനിന്നത് റസ്‍ലിങ് മേഖലയെ പിടിച്ചുലച്ചു. ഇതോടൊപ്പം ഇക്കാലയളവിൽ താരങ്ങൾക്ക് പരിശീലനം നടത്താനും സാധിച്ചില്ല. ഇതവരുടെ പ്രകടനത്തെ ബാധിച്ചുവെന്ന് സഞ്ജയ് സിങ് പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ ഇക്കുറി ഗോദയിൽ നിന്നും ഇന്ത്യക്ക് ഒരു മെഡൽ മാത്രമാണ് ലഭിച്ചത്. 57 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മത്സരിച്ച അമൻ ഷെഹ്റാവത്തിന് മാത്രമാണ് മെഡൽ ലഭിച്ചത്. വെങ്കല മെഡലായിരുന്നു ഷെഹ്റാവത്തിന്റെ സമ്പാദ്യം.