ലണ്ടൻ: വിസ് എയർ പുതിയ ട്രാവൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പ്രഖ്യാപിച്ചു. ഈ സേവനത്തിലൂടെ യൂറോപ്പിലെ യാത്രക്കാർക്ക് ഇപ്പോൾ പ്രതിവർഷം 499 യൂറോയ്ക്ക് ($550) പരിധിയില്ലാതെ  യാത്ര ചെയ്യാം.

വർഷം മുഴുവനും വൺ-വേ, റൗണ്ട് ട്രിപ്പ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ “ഓൾ യു കാൻ ഫ്ലൈ” പാസിലൂടെ സാധിക്കും.  പ്ലാനിലൂടെ ഏഥൻസ്, ഗ്രീസ്, മാഡ്രിഡ്, പാരീസ്, ഐസ്‌ലാൻഡിലെ റെയ്‌ക്‌ജാവിക് എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാർക്ക് പരിമിതികളില്ലാതെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർലൈൻ പറയുന്നു.

ഓരോ ബുക്കിംഗിനും 9.99 യൂറോയുടെ അധിക ഫ്ലാറ്റ് ഫീസിന് വിധേയമാണ്. കൂടാതെ ഒരു വ്യക്തിഗത ഇനത്തിന് മുകളിലുള്ള ലഗേജുകൾക്ക് ഫീസ്  അധികമായി ഈടാക്കും. 

വിസ് എയറിൻ്റെ ലാഭത്തിൽ വൻ ഇടുവുണ്ടാവുകയും, ഉപഭോക്തൃ സംതൃപ്തി റേറ്റിങ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.  ഈ മാസം ആദ്യം, ഹംഗേറിയൻ എയർലൈൻ അതിൻ്റെ ആദ്യ പാദ പ്രവർത്തന ലാഭത്തിൽ 44% ഇടിവ് രേഖപ്പെടുത്തിയിരുന്നു.