മദ്യപിക്കാൻ മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ കാരണങ്ങള്‍ വേണോ? സന്തോഷത്തിനും സങ്കടത്തിനും മദ്യം, തലവേദനയ്ക്കും ഉറങ്ങാനും വേണം മദ്യം.

യുവാക്കളില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയം ബിയറിനോടാണ്. എന്നാല്‍ ഈ ബിയറടി പതിവാക്കുന്നത് നിര്‍ജലീകരണം മുതല്‍ പോഷകമില്ലായ്മകളിലേക്ക് വരെ നയിക്കാം. ഇത് നിരവധി രോഗങ്ങള്‍ വാതില്‍ തുറന്നു കൊടുക്കുന്നു.

ഫാറ്റി ലിവർ ഡിസീസ്

ബിയർ കുടിക്കുന്നത് പതിവാകുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പതിവായി മദ്യപിക്കുന്നത് കരളിന് കൊഴുപ്പിനെ ശരിയായ പ്രോസസ്സ് ചെയ്യുന്നതില്‍ തടസമാകുന്നു. ഇത് കരള്‍ വീക്കത്തിലേക്ക് നയിക്കുന്നു.

ആല്‍ക്കഹോള്‍ ഹെപ്പറ്റൈറ്റിസ്

പതിവായി ബിയർ കുടിക്കുന്നത് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമാകും. മഞ്ഞപ്പിത്തം, വയറുവേദന, മാരകമായ അവസ്ഥയില്‍ കരള്‍ പരാജയം എന്നിവയാണ് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസിൻ്റെ ചില ലക്ഷണങ്ങള്‍.

ലിവർ സിറോസിസ്

ബിയർ പതിവായി കുടിക്കുന്നതു മൂലമുണ്ടാകുന്ന മറ്റൊരു ഗുരുതരമായ രോഗമാണ് ലിവർ സിറോസിസ്. ഇത് ദീർഘകാല കരള്‍ വീക്കത്തിലേക്ക് നയിക്കുന്നു. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് ലിവർ സിറോസിസ് ചികിത്സിക്കുന്നതിനുള്ള മാർഗം.

പൊണ്ണത്തടി

ബിയർ പതിവായി കുടിക്കുന്നത് ശരീരത്തില്‍ കലോറിയുടെ അളവു കൂടാനും ഇത് പൊണ്ണടിയിലെക്കും നയിക്കും. പെണ്ണത്തടി കാരണമുണ്ടാകുന്ന ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്ക് ഇത് കാരണമാകും.

മാനസിക അനാരോഗ്യം

ആദ്യമൊക്കെ പെട്ടെന്ന് ഉറങ്ങാൻ ബിയർ കുടിക്കുന്നത് സഹായിക്കുമെങ്കിലും ശീലമാക്കുന്നത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.