ഫ്ലോറിഡ: ചങ്ങനാശേരി പോത്തോട് കാക്കാംതോട്ടില്‍ അലക്സാണ്ടറിന്റെ മകൻ ജോളി അലക്സ്(64) ഫ്ലോറിഡയില്‍ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച യുഎസ് സമയം 12ന് ഫ്ലോറിഡയില്‍.
ഭാര്യ മോളി ജോളി പത്തനാപുരം മുല്ലശേരില്‍ കുടുംബാംഗം. മക്കള്‍: അലക്സ്, അനീറ്റ (യുഎസ്). മരുമക്കള്‍: ചിന്നു, ജോബിന് (യുഎസ്). സഹോദരങ്ങള്‍: ലാലി, ഷൈനി, ജോസി, സാജന് (യുഎസ്), പരേതയായ ജെസി.