ടെലിവിഷൻ ഷോ അവതാരകനായും യൂട്യൂബ് വ്ളോഗറായും ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് കാർത്തിക് സൂര്യ. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് കാർത്തിക്. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വർഷയാണ് വധു.
‘അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെയാണ് കാർത്തിക് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഓഫ് വൈറ്റ് ഷെർവാണിയാണ് കാർത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവിന്റെ ഔട്ട്ഫിറ്റ്.
കാർത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് വർഷ. വിവാഹം ചെയ്യാൻ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാർത്തിക് യൂയുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിലായിരുന്നു വർഷയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെന്നും കുറേ നേരം സംസാരിച്ചിരുവെന്നും കാർത്തിക് വീഡിയോയിൽ പറയുന്നു. അന്ന് എല്ലാ കാര്യങ്ങളും ഇരുവരും തുറന്ന് സംസാരിച്ചെന്നും കാർത്തിക് കൂട്ടിച്ചേർക്കുന്നു.