കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്നും പരക്കെയുള്ള ശക്തമായ മഴയ്ക്ക് ശമനം. അടുത്ത തിങ്കളാഴ്ച വരെ ഒരു ജില്ലയിലും മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.

അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിയ്ക്ക് പുറപ്പെടുവിച്ചത്) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌  മുകളിൽ  തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു.വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യതയുണ്ട് .കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദപാത്തി ചുരുങ്ങിയിട്ടുണ്ട് . മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് . തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത . ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.