ഓണം പടിവാതിൽക്കൽ എത്തിനിൽക്കേ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് ഇന്ന് സ്വർണവില (kerala gold price) യിൽ ഉണ്ടായത്. പവന് 960 രൂപയാണ് ഇന്ന് ഒറ്റയിടിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 54, 000 കടന്നു. 54, 600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6825 രൂപയാണ് നൽകേണ്ടത്.
സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബർ 12 ന് സ്വർണവില കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിച്ചു ചാട്ടം.