ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭച്ഛിദ്ര അവകാശങ്ങൾക്കുള്ള കമലാ ഹാരിസിൻ്റെ പിന്തുണയും ഉദ്ധരിച്ച് ഫ്രാൻസിസ് മാർപാപ്പ. യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളും മനുഷ്യജീവനെതിരെ പ്രവർത്തിക്കുന്നവരാണെന്ന് ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച പറഞ്ഞു.

“രണ്ട് പേരും ജീവിതത്തിന് എതിരാണ്. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നവനും കുട്ടികളെ കൊല്ലുന്നവനും.” 12 ദിവസത്തെ ഏഷ്യൻ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ഒരു അമേരിക്കക്കാരനല്ല, ഞാൻ അവിടെ വോട്ട് ചെയ്യുന്നില്ല. എന്നാൽ  ഒരു കാര്യം വ്യക്തമാക്കാം, കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുന്നതും കുടിയേറ്റക്കാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം നൽകാത്തതും ഗുരുതരമായ കാര്യമാണ്.” അദ്ദേഹം പറഞ്ഞു.