പട്‌ന: മതപരമായ ഘോഷയാത്രയ്‌ക്കിടെ ത്രിവർണ്ണ പതാകയെ അപമാനിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സരൺ ജില്ലയിലെ കോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച നടന്ന മീലാദ്-ഉൻ-നബി ഘോഷയാത്രയ്‌ക്കിടെയാണ് സംഭവം. അശോകചക്രത്തിന് പകരം നക്ഷത്രവും, ചന്ദ്രക്കലയും ഉള്ള ത്രിവർണ്ണ പതാകയാണ് ഘോഷയാത്രയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഉയർത്തിയത്.

പതാകയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് അറസ്റ്റ് . ഇവർ സഞ്ചരിച്ച പിക്കപ്പ് വാനും രൂപമാറ്റം വരുത്തിയ കൊടിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധമുള്ള മറ്റൊരാളെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് സൂപ്രണ്ട് ഡോ. കുമാർ ആശിഷ്. പറഞ്ഞു.