ഡിജിറ്റൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങൾ രാജ്യമെമ്പാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകൾക്കും ടെക്കികൾക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റൽ സാക്ഷരതയ്ക്കും ബെംഗളൂരുക്കാർ മോശമല്ല.
നഗരത്തിലെ ഓട്ടോ ഡ്രൈവർ വരെ ഹൈടെക്ക് ആയിരിക്കുകയാണ്. സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. വൈറൽ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചിട്ടുണ്ട്. ഡിജിറ്റൽ സാക്ഷരതയിൽ ഭാരതത്തിന്റെ കുതിപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്.
ബെംഗളൂരു ഇന്ത്യയുടെ ടെക്സിറ്റിയാണെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് എക്സ് പോസ്റ്റിൽ ഒരു ഉപയോക്താവ് കുറിച്ചത്. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക്, ഓട്ടോ ഡ്രൈവർ കൂടുതൽ ഡിജിറ്റലാകുന്നുവെന്നും കാലത്തിനൊപ്പമുള്ള മാറ്റമാണെന്നത് ഉൾപ്പടെയുള്ള കമൻ്റുകളാണ് പോസ്റ്റിൽ നിറയുന്നത്.