വാഷിംഗ്ടണ്‍: യുഎസ് കസ്റ്റംസ് ആന്‍ഡ് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നാടുകടത്താന്‍ വിധിച്ച 660,000-ത്തിലധികം ക്രിമിനല്‍ വിദേശ പൗരന്മാര്‍ രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളില്‍ സ്വതന്ത്രമായി താമസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊലപാതകം, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും കുറ്റാരോപിതരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 435,719 പേര്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണ്, 226,847 പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് ഐസിഇ ഡെപ്യൂട്ടി ഡയറക്ടര്‍ പാട്രിക് ലെക്ലീറ്റ്‌നര്‍ പറഞ്ഞു.
നരഹത്യ (14,914), ലൈംഗികാതിക്രമം (20,061), ആക്രമണം (105,146), തട്ടിക്കൊണ്ടുപോകല്‍ (3,372), ലൈംഗിക കടത്ത് ഉള്‍പ്പെടെയുള്ള വാണിജ്യവല്‍ക്കരിക്കപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങള്‍ (3,971) എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ കുറ്റം ചുമത്തപ്പെട്ട വിദേശ പൗരന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
60,268 പേര്‍ കവര്‍ച്ചയുടെ പട്ടികയിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതും ട്രാഫിക് നിയമലംഘനങ്ങളും ആയുധ നിയമലംഘനങ്ങളും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും രാജ്യവ്യാപകമായി സ്വതന്ത്രരായി ജീവിക്കുകയാണ്.