സെപ്റ്റംബർ 22 ന് പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ സന്നിധിയിലേക്ക് 180,000 മോട്ടോർ സൈക്കിൾ യാത്രക്കാരുടെ തീർഥാടനം നടന്നു. ഹോളി ട്രിനിറ്റി ബസിലിക്കയ്ക്ക് അടുത്തായി നിരവധി മോട്ടോർ സൈക്കിൾ യാത്രക്കാർ ഫാത്തിമ മാതാവിന്റെ ചിത്രം തോളിൽ വഹിച്ചുകൊണ്ട് പ്രദക്ഷിണമായാണ് തീർഥാടനം. ആരംഭിച്ചത്.

“മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾക്ക് എപ്പോഴും ഒരു ലക്ഷ്യമുണ്ട്. ഇത് ജീവിതമാണെന്നും ഇത് ഒരുപാതയും യാത്രയുമാണെന്നും നിരന്തര തീർഥാടനമാണെന്നും മനസിലാക്കണം.” ലിസ്ബണിലെ പാത്രിയർക്കീസ് റൂയി വലേരിയോ, തീർഥാടനത്തിനു മുമ്പ് മാധ്യമപ്രവർത്തകരോടു നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

തീർഥാടന വേളയിൽ, മോട്ടോർ സൈക്കിൾ യാത്രക്കാർ ഫാത്തിമ മാതാവിനോട് സുരക്ഷിത യാത്രയ്ക്കായി മാധ്യസ്ഥം യാചിച്ചു. മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട് മരിച്ചവർക്കും പ്രാർഥന ആവശ്യമുള്ളവർക്കും വേണ്ടി പ്രത്യേകമായി മാധ്യസ്ഥം യാചിച്ചു. നാഷണൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ മെയ് വരെ പോർച്ചുഗലിൽ 47 മോട്ടോർ സൈക്കിൾ അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ഏകദേശം 9,000 മോട്ടോർ സൈക്കിൾ അപകടങ്ങൾ ഉണ്ടായി, അതിൽ 124 പേർ മരിക്കുകയും 766 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.