ഗുജറാത്തിലെ നവ്സാരിയിൽ ഹോട്ടലിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ 23 കാരിയായ യുവതി രക്തം വാർന്ന് മരിച്ചു.
നഴ്സിംഗ് ബിരുദധാരിയായ യുവതി കാമുകനൊപ്പം ഹോട്ടലിൽ പോയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്ന് അബോധാവസ്ഥയിലായി.
യുവതിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ഉടൻ വൈദ്യസഹായം തേടാൻ യുവാവ് വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.