ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയില്‍ കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ്് സംഭവം. പരിക്കുകളോടെ രണ്ട് പേര്‍ ചികിത്സ തേടിയെത്തി. ഇവരെ ജീവനക്കാര്‍ പരിചരിച്ച്‌ ആവശ്യമായി ചികിത്സ നല്‍കി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ഇരുവരും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ ക്യാബിനില്‍ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ തല്‍ക്ഷണം മരിച്ചു.

സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.