റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ. കല്ലറ സ്വദേശിയായ കെവി അജിമോനാണ് വാഹന തട്ടിപ്പ് നടത്തിയത്. ഇയാള്‍ ആശുപത്രി ആവശ്യങ്ങളും, കുടുംബപരമായ ആവശ്യങ്ങളും പറഞ്ഞാണ് പരിചയമുള്ളവരുടെ കയ്യില്‍ നിന്നും വാഹനം കൈക്കലാക്കിയിരുന്നത്.
തുടര്‍ന്ന് ഉടമസ്ഥരറിയാതെ വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇന്നോവ, സ്വിഫ്റ്റ്, കിയ, വാഗൺ ആർ, അമേസ് തുടങ്ങിയ വാഹനങ്ങളാണ് ഇയാൾ ഇത്തരത്തില്‍ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തത്. ഇതിൽ 13 വാഹനങ്ങൾ പോലീസിന്റെ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തികഴിഞ്ഞു.
കടുത്തുരുത്തി സ്റ്റേഷനിൽ നാലു കേസും, ഗാന്ധിനഗർ സ്റ്റേഷനിൽ ഒരു കേസും, ഏറ്റുമാനൂർ സ്റ്റേഷനിൽ മൂന്ന് കേസും കൂടാതെ നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. പോലീസ് ഇതിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂടാതെ ഇത്തരത്തിൽ ഇയാൾ കൂടുതൽ ആൾക്കാരെ കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് പറഞ്ഞു.