ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ ഒരു കോൺഗ്രസ് റാലിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ വീണ്ടും ചേരുകയും ചെയ്തു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സംസ്ഥാനത്ത് ഭരണം നിലനിർത്താനാകുമെന്ന് കരുതുന്ന ബിജെപിക്ക് തിരിച്ചടിയായത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ദിവസം ഉച്ചവരെ തൻവർ ബി.ജെ.പി.ക്ക് വേണ്ടി റാലി നടത്തിയിരുന്നു. നൽവ സീറ്റിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ രൺധീർ പനിഹാറിന് പിന്തുണ തേടുന്നതായി എക്‌സിൽ പോസ്റ്റും ചെയ്തിരുന്നു. നയാബ് സൈനിയുടെ നേതൃത്വത്തിൽ ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.