ജെറുസലേം: ജെറുസലേമില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപംകൊണ്ട വോയ്‌സ് ഓഫ് ജെറുസലേം എന്ന നവമാധ്യമ കൂട്ടായ്മ ‘SANTA FEAST’ എന്ന പേരില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇസ്രായേലില്‍ ജോലി ചെയ്യുന്ന നിരവധി കലാകാരന്‍മാരെ ഏകോപിപ്പിക്കുക എന്നതാണ് വോയ്‌സ് ഓഫ് ജെറുസലേമിന്റെ ലക്ഷ്യം.
ഇസ്രായേലിലെ നിരവധി അനവധിയായ കലാകാരന്‍മാരുടെ കലാവിരുന്നുകള്‍ നിത്യവും ഈ കൂട്ടായ്മയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഉടനെ തന്നെ കേരളത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.