പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മഹാരാഷ്ട്ര സന്ദർശിക്കും. 56,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി വാഷിമിൽ സന്ദർശനം ആരംഭിക്കും, അവിടെ ബഞ്ചാര സമുദായത്തിൻ്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ചാര വിരാസത് മ്യൂസിയം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇതിനുമുമ്പ് പ്രധാനമന്ത്രി മോദി പൊഹരാദേവിയിലെ ജഗദംബ മാതാ ക്ഷേത്രത്തിൽ പ്രാർഥിക്കുകയും സന്ത് സേവലാൽ മഹാരാജിൻ്റെയും സന്ത് രാമറാവു മഹാരാജിൻ്റെയും സമാധികളിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും.
പിന്നീട് താനെയിൽ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മുംബൈയിൽ, ഏകദേശം 14,120 കോടി രൂപ ചെലവിൽ നിർമ്മിച്ച മുംബൈ മെട്രോ ലൈൻ 3-ൻ്റെ ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി) മുതൽ ആരെ ജെവിഎൽആർ വരെയുള്ള ഭാഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ മെട്രോ സവാരി നടത്തും.