ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 – 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തും. ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ന്നേ​ദി​വ​സം തു​ട​ക്ക​മാ​വും.

മി​ഷ​ൻ ലീ​ഗ് പ​താ​ക ഉ​യ​ർ​ത്ത​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, അം​ഗ​ത്വ ന​വീ​ക​ര​ണം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം, ക്ലാസുക​ൾ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​ട​വ​ക വി​കാ​രി​മാ​രും മി​ഷ​ൻ ലീ​ഗ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യി​ലെ ഷിക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ ലീ​ഗ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.