റിയാദ്: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി.
ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയിലെ ഡോ. മുഹമ്മദ് അല്‍ തൗം നടത്തിയ പഠനത്തില്‍, സൗദികളും സൗദികളല്ലാത്തവരും തമ്മിലുള്ള സ്‌നേഹ ബന്ധങ്ങള്‍ വലിയ തോതില്‍ വർധിച്ചുവരുന്നതായി കണ്ടെത്തി. ഇത്തരം ബന്ധങ്ങള്‍ക്കു പുറമെ, രാജ്യത്തു നിന്നുള്ളവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് വരുന്ന വലിയ സാമ്പത്തിക ബാധ്യത, പ്രായമായ വ്യക്തികളുടെ പരിചരണ ആവശ്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഈ പ്രവണതയ്ക്ക് കാരണമാകുന്ന വിവിധ ഘടകങ്ങള്‍ പഠനത്തില്‍ കണ്ടെത്തി.