ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തുവരികയും ചെയ്തു. നടൻ ഒരു ഗായികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയർന്നു. ചില കേസുകളും ആർതിക്കെതിരെ മുൻ ഭർത്താവ് നൽകി.
എന്നാൽ ഇതിന് പിന്നാലെ ജയം രവിയുടെ ഒരു വിവാഹ ചിത്രം സോഷ്യൽ മീഡിയിൽ എത്തിയതോടെ ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു. താരം വിവാഹമോചനത്തിന് പിന്നാലെ വിവാഹിതനായോ എന്നാണ് ഒരോരുത്തരുടെയും ചോദ്യവും ആകാംക്ഷയും. അതേസമയം ഇരുവർക്ക് ആശംസകൾ അറിയിച്ചും ചിലർ കമൻ്റുകൾ പങ്കുവച്ചിട്ടുണ്ട്.
ജയംരവിയോ പ്രിയങ്ക മോഹനോ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. രവിയുടെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടെന്നാണ് ഒരുവിഭാഗം പേർ പറയുന്നത്. എന്നാൽ ഒരുഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടാകാത്തത് ഏവരെയും സംശയത്തിലാക്കി.