ൻറെ ജീവനക്കാർ ജോലിക്കിടെ നേരിടുന്ന വെല്ലുവിളികൾ നേരിട്ടറിയാനായിരുന്നു സൊമാറ്റോ സി.ഇ.ഒ. ദീപിന്ദർ ഗോയൽ ഫുഡ് ഡെലിവറിക്കായി ഇറങ്ങിയത്. ഇതിൻറെ ഭാഗമായി ഗുഡ്ഗാവിലെ മാളിൽ എത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിരിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. തനിക്ക് മാളിലേയ്ക്കുള്ള പ്രധാനവാതിലിലൂടെ പ്രവേശനം നിഷേധിച്ചതായി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

സൊമാറ്റോ ജീവനക്കാർ നിത്യേന നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാൻ ഡെലിവറി ഏജന്റിന്റെ വേഷത്തിൽ ഭക്ഷണം എത്തിക്കാനായാണ് ദീപിന്ദർ, ഭാര്യ ഗ്രേഷ്യ മുനോസും പുറപ്പെട്ടത്. ഭക്ഷണം എത്തിക്കാൻ ഗുഡ്ഗാവിലെ മാളിൽ എത്തിയപ്പോൾ പ്രധാനവാതിലിലൂടെ കടക്കുന്നതിന് പകരം കോണിപ്പടികൾ ഉപയോഗിക്കാൻ മാൾ ജീവനക്കാർ ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. ഇതിൻറെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

രണ്ടാമത്തെ ഓർഡർ ലഭിച്ചപ്പോൾ സംഭവിച്ചത് ഇതാണ്. ‘ഹൽദിറാമി’ൽനിന്നുള്ള ഓർഡർ എടുക്കുന്നതിനായി ഞങ്ങൾ ഗുഡ്ഗാവിലെ ആംബിയൻസ് മാളിൽ എത്തി. എന്നാൽ ഞങ്ങളോട് മറ്റൊരു വഴിയിലൂടെ പോകാൻ ജീവനക്കാർ നിർദേശിച്ചു. കോണിപ്പടി ഉപയോഗിക്കാനാണ് അവർ ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഡെലിവറി പാർട്ണർമാർക്ക് എലവേറ്ററുകൾ അനുവദിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താൻ ഞാൻ വീണ്ടും പ്രധാനവാതിലിന് അടുത്ത് എത്തി. കോണിപ്പടി കയറി മൂന്നാംനിലയിലെത്തി. എന്നാൽ, ഞങ്ങൾക്ക് മാളിനുള്ളിൽ കയറാൻ ആകില്ലെന്നും ഓർഡർ സ്വീകരിക്കുന്ന സമയംവരെ കോണിപ്പടിയിൽ കാത്തിരിക്കണമെന്നും ബോധ്യപ്പെട്ടു. സഹ ഡെലിവറി പാർട്ണർമാർക്കൊപ്പം കാര്യംപറഞ്ഞിരിക്കുകയും അവരിൽനിന്ന് വിലയേറിയ പ്രതികരണങ്ങൾ സ്വീകരിക്കുകയും ചെയ്തു. കോണിപ്പടിയിൽ കാവൽക്കാരൻ ചെറിയ ഇടവേള എടുത്തപ്പോൾ അകത്തുകയറി ഓർഡർ കൈപ്പറ്റാൻ കഴിഞ്ഞു. ഒടുവിൽ ഡെലിവറിക്ക് ഇറങ്ങി, ദീപിന്ദർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.

https://www.instagram.com/reel/DAyD_C8I3Dm/?igsh=MTYwb3lna2U2azFmcA==