ഹൂസ്റ്റൺ: തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ അന്തരിച്ചു. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക.
ഭാര്യ മേരി മാത്യു(ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസു, ബീയ, ബിബിൻ. മരുമക്കൾ: മീര.
പൊതുദർശനം ശനിയാഴ്ച രാവിലെ 10.30ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയിൽ (12803 Sugar Ridge Boulevard, Stafford, Texas 77477).
തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ വച്ചും നടത്തും.