ന്യൂയോര്‍ക്ക്: സുജാത സോമരാജൻ(64) ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ അന്തരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നഴ്സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ബ്രൂക്കിലിനിൽ കോണി ഐലൻഡ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത, 30 വർഷത്തെ ജോലിയ്ക്കിടെ പലതവണ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
അക്യൂട്ട് ആൻഡ് ക്രിട്ടിക്കൽ കെയറിലെ 20 വർഷത്തെ മികച്ച സേവനത്തിനുള്ള അവാർഡും 25 വർഷത്തിലെ മികച്ചസേവനത്തിനുള്ള അവാർഡും സുജാതയുടെ നഴ്സിംഗ് കരിയറിലെ നേട്ടങ്ങളാണ്.
ശ്രീനാരയണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സജീവ അംഗമായിരുന്ന സുജാത സംഘടനയുടെ ട്രഷററായും വിമൺസ് ഫോറം സെക്രട്ടറിയായും പ്രർത്തിച്ചിട്ടുണ്ട്.
റാന്നി ഉതിമൂട് കുളത്താണിൽ വീട്ടിൽ സോമരാജൻ നാരായണന്റെ ഭാര്യയും ചെങ്ങന്നൂർ ആല നടുവിലമുറിയിൽ വീട്ടിൽ പരേതരായ ഭാസ്ക്കരന്റെയും കമലമ്മയുടെയും മകളും ആണ്.
മകൾ: അശ്വതി സോമരാജൻ. മരുമകൻ: ഷോൺ മിലൻ. ഫോൺ നമ്പർ: 718 336 4137.
AIEVOLI FUNERAL HOME, 1275 65TH STREET, BROOKLYN, NY 11219 718 745 1600 ON FRIDAY, OCTOBER 11, 2024.
VIEWING TIMES: AFTERNOON: 2 PM – 4 PM EVENING: 6 PM – 9 PM
CREMATION SERVICES WILL FOLLOW ON SATURDAY 8AM.