ബോംബ് ഭീഷണിയെ തുടർന്ന് ജനവാസ മേഖലകളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് അകമ്പടിയായി സിംഗപ്പൂർ ചൊവ്വാഴ്ച രണ്ട് F-15SG യുദ്ധവിമാനങ്ങൾ വിന്യസിച്ചു.  ചാംഗി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെയായാണ് സിംഗപൂർ സുരക്ഷയൊരുക്കിയത്.

മധുരയിൽ നിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 684 വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശമെത്തിയത്.

രാത്രി 10 മണിയോടെ വിമാനം ചാംഗി എയർപോർട്ടിൽ ലാൻഡ് ചെയ്തുവെന്നും അന്വേഷണം പോലീസിന് കൈമാറിയെന്നും സിംഗപ്പൂർ പ്രതിരോധ മന്ത്രി എൻജി എങ് ഹെൻ എക്സിൽ കുറിച്ചു.